News

ലോക് ഡൗൺ: സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും കർശനമായി വിലക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം

കോവിഡ്‌ 19: ലോക് ഡൗൺ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു

- Advertisement -

കോവിഡ്‌ 19 നെതിരെ പോരാട്ടം ശക്‌തമാക്കുന്നതിനുള്ള ലോക് ഡൗൺ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. 2020 ഏപ്രിൽ മാസത്തിൽ നടക്കാറുള്ള ഉത്സവങ്ങൾ കണക്കിലെടുത്താണ്‌ നിർദ്ദേശം.

ലോക്ക്ഡൗൺ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള വിലക്കുകളെക്കുറിച്ചും മാർഗനിർദേശങ്ങളെക്കുറിച്ചും ജില്ലാ അധികൃതരെയും ഫീൽഡ് ഏജൻസികളെയും അറിയിക്കണം. ക്രമസമാധാന പരിപാലനം, സമാധാനം, പൊതു സമാധാനം എന്നിവയ്ക്കായി ആവശ്യമായ എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അപകീർത്തികരമായ ഉള്ളടക്കം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കൃത്യമായ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്‌.

മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ അധികൃതർ, സാമൂഹ്യ, മതസംഘടനകൾ, സാധാരണപൗരന്മാർ എന്നിവരുടെ അറിവിലേക്കായി വ്യാപകമായി പ്രചരിപ്പിക്കണം. ലോക്ക്ഡൗൺ നടപടികളുടെ ഏതെങ്കിലും തരത്തിൽ ലംഘനത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരവും ഐപിസി ശിക്ഷാ വ്യവസ്ഥകൾ പ്രകാരവും നിയമ നിർവ്വഹണ സംവിധാനങ്ങൾ നടപടിയെടുക്കണം.

കോവിഡ്‌ 19 പകർച്ചവ്യാധി തടയുന്നതിനായി കേന്ദ്ര ഗവൺമെന്റ്, സംസ്ഥാന/കേന്ദ്രഭരണ സർക്കാരുകൾ, സംസ്ഥാന/കേന്ദ്രഭരണാധികാരികൾ എന്നിവർ കൈക്കൊള്ളേണ്ട ലോക്‌ഡൗൺ
നടപടികളെക്കുറിച്ചുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ 2020 മാർച്ച്‌ 24ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. മാർച്ച്‌ 25, 27 തീയതികളിലും ഏപ്രിൽ 2, 3 തീയതികളിൽ കൂടുതൽ പരിഷ്കരിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്രീകൃത മാർഗ്ഗനിർദ്ദേശങ്ങളുടെ 9 ഉം 10 ഉം ഉപനിർദേശങ്ങൾ പ്രകാരം ഒരു തരത്തിലുള്ള മതസമ്മേളനവും എല്ലാ സാമൂഹ്യ/സാംസ്കാരിക ചടങ്ങുകൾ/സംഘംചേരലുകൾ എന്നിവയും വിലക്കുന്നു.

English Summary: home ministry warns state govt to take strict actions on covid 19 lock down

mixindia

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

9 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

9 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

10 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

10 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

10 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

10 hours ago