ബോളിവുഡിന്റെ കിങ് ഖാൻ ഷാരുഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പത്താൻ. നാല് വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററിൽ എത്തുന്ന ചിത്രമെന്ന നിലക്ക് വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
ചിത്രം ജനുവരി 25ന് തിയേറ്ററിൽ എത്തുകയാണ്. ഇതിനിടയിൽ നടൻ ഷാരുഖ് ഖാനെ അറിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ.
പത്താൻ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
ആരാണ് ഈ ഷാരൂഖ് ഖാന്, അയാളെ കുറിച്ച് എനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന് സിനിമയെക്കുറിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്ത പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന് എന്നെ വിളിച്ചിട്ടില്ല. അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ഹിമാന്ത ബിശ്വയുടെ വാക്കുകൾ ഷാരുഖ് ആരാധകർക്കിടയിൽ രോക്ഷം ഉണ്ടാക്കി കഴിഞ്ഞു. ഷാരൂഖിനെ അറിയാത്ത നിങ്ങൾ ഇന്ത്യക്കാരൻ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രമാണ് പത്താൻ. ദീപിക പാടുകൊൺ നായകനായി എത്തുന്ന ചിത്രത്തിൽ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ഭാഗമാണ്.