Kerala News

ഒടുവില്‍ പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി മുന്‍ഭാര്യ അമല

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചത്. ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഇദ്ദേഹത്തെ. മരിക്കുന്നതിന് തലേദിവസം ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. മരണവും നിലനില്‍പ്പും മനുഷ്യ ജീവിതവുമെല്ലാം ഈ പോസ്റ്റില്‍ ഉണ്ടായിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ മരണകാരണം എന്തെന്ന് തേടി പ്രേക്ഷകരും എത്തി.

- Advertisement -


ഒടുവില്‍ പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി കൊണ്ട് മുന്‍ഭാര്യ അമല രംഗത്ത് എത്തിയിരിക്കുകയാണ്. പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് അമല വിശദീകരണം നല്‍കിയത്. ഇതോടെ നടന്റെ മരണത്തിലുള്ള ദുരൂഹതകളൊക്കെ അവസാനിച്ചു. ഒടുവില്‍ നടന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മുന്‍ഭാര്യ അമല വ്യക്തമാക്കി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ല്‍ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ല്‍ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ പ്രതാപിന്റെ വിദ്യാഭ്യാസം ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിലും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലുമായിട്ടായിരുന്നു. പിന്നീട് മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറി. ഇവിടെ വെച്ച് നാടകാഭിനയത്തില്‍ സജീവമായി. ഇതിലൂടെയാണ് ഭരതനെ പരിചയപ്പെട്ടത്. ഇതോടെ ജീവിതം വെള്ളിത്തിരയിലേക്ക് മാറി.

Anusha

Recent Posts

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്.…

7 mins ago

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

36 mins ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

5 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

5 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

7 hours ago