News

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത – വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്

2020 ജൂൺ 10:കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ
2020 ജൂൺ 11 :കൊല്ലം ,പത്തനംതിട്ട ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ , #മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ്
2020 ജൂൺ 12 :എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട് , #മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് .
2020 ജൂൺ 13 :കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് .

- Advertisement -

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, ഇടിമിന്നൽ സുരക്ഷ മുൻകരുതലുകൾ തുടങ്ങിയവ
https://sdma.kerala.gov.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95-%E0%B4%AE%E0%B5%81%E0%B5%BB%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%87%E0%B4%B6/

https://sdma.kerala.gov.in/%E0%B4%87%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%BD-%E0%B4%9C%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A4-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%87%E0%B4%B6/

എന്നീ ലിങ്കുകളിൽ നിന്ന് ലഭ്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

പുറപ്പെടുവിച്ച സമയം-2 PM,09/06/2020
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Web Desk 2

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

5 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

5 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

6 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

6 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

8 hours ago