മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മലയാള സിനിമ പ്രേമികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള താരം സിനിമയിൽ അത്ര സജീവമല്ല.
സിനിമയിൽ സജീവമല്ലെങ്കിലും വലിയ ആരാധകർ ഇപ്പോഴും താരത്തിനുണ്ട്. ഇപ്പോഴിതാ താരത്തിന് ലഭിച്ച നേട്ടം കണ്ട് സന്തോഷിക്കുകയാണ് ആരാധകർ
നടൻ ഹരിശ്രീ അശോകന് യുഎ ഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ് . ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ദുബായിലെ ഇ സി എച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു അമൃതക്കും വിസ ലഭിച്ചത്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസകള്‍ക്ക്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ടോവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി നടന്മാര്ക്കും, ലെന, അമല പോള്‍, മഞ്ജു വാര്യര്‍, തുടങ്ങി നിരവധി നടിമാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.