ഡബ്ല്യൂസിസിക്ക് അഭിനന്ദനം അറിയിച്ച് നടന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പെണ്സൈന്യത്തിന് അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് നടന് എത്തിയത്. ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂസിസിയില്‍ ചേരാമായിരുന്നു എന്നും ഹരീഷ് കുറിപ്പില്‍ പറയുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ,കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടികാഴ്ച നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന് ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഡബ്ല്യൂസിസി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.. ‘പെണ് സൈന്യത്തിന് അഭിവാദ്യങ്ങള്‍…ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദര്‍ഭം …ആണ് കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേ?,’ നടന് എഴുതി.