കഴിഞ്ഞ ദിവസമാണ് ആണ് നാടകസംവിധായകൻ എ ശാന്തൻ്റേ അനുസ്മരണ ചടങ്ങ് പുകസ സംഘടിപ്പിച്ചത്. ഇതിൽനിന്നും പ്രശസ്ത നടൻ ഹരീഷ് പേരടിയെ വിലക്കിയിരുന്നു. താര തന്നെ തൻറെ ഫേസ്ബുക്ക് പേജിലൂടെ ഇത് അറിയിക്കുകയും ചെയ്തു. ഇതിൻറെ കീഴിൽ അന്ത ഭയം ഇരിക്കുട്ടും എന്ന് കമൻറ് ചെയ്തു കണ്ണൻ താമരക്കുളവും വന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സർക്കാരിനെ ഹരീഷ് പേരടി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ് പേരടി ആണ്. ചടങ്ങിലേക്ക് പുറപ്പെട്ട അതിനുശേഷം സംഘാടകർ തന്നെ വിളിച്ചു വരേണ്ട എന്ന് അറിയിച്ചു എന്ന് താരം പറയുന്നു. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ.
ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു ക സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍.
നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു. ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം. പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ.’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’നാടകം-പെരുംകൊല്ലന്‍