ഹരീഷ് പേരടി എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നാടകത്തിലൂടെയാണ് താരം ആദ്യം മിനിസ്ക്രീനിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഇദ്ദേഹം. മിനിസ്ക്രീനിൽ നിന്നും പതിയെ ബിഗ്സക്രീനിലേക്ക് ഹരീഷ് പേരടി ഇതിനിടയിൽ ചുവടുവച്ചു. ഇവിടെയും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു.
ഇപ്പോൾ തമിഴിലും സജീവമാണ് ഹരീഷ് പേരടി. സാമൂഹ്യമാധ്യമങ്ങളിലൂടെ തൻറെ നിലപാടുകൾ തുറന്നുപറയാൻ ഇദ്ദേഹം ഒരിക്കലും മടിക്കാറില്ല. ഇതിൻറെ പേരിൽ പലപ്പോഴും ചില വിമർശനങ്ങൾ താരം നേരിടാറുണ്ട്. എന്നാലും തന്നെ നിലപാടുകൾ ഇദ്ദേഹം വെട്ടിത്തുറന്നു പറയുന്നു.
കുറച്ചു മുൻപ് അദ്ദേഹം എ എം എം എ സംഘടനയിൽ നിന്നും രാജി വെച്ചിരുന്നു. സ്ത്രീപീഡന കേസിലുൾപ്പെട്ട വിജയ് ബാബുവിനെ സംഘടനയിൽ നിന്നും പുറത്താക്കാത്തതിനാലാണ് ഇദ്ദേഹം രാജിവെക്കാൻ തീരുമാനിച്ചത്. തൻറെ രാജി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം എം എ സംഘടനയ്ക്ക് ഒരു തുറന്ന കത്ത് എഴുതുകയും ചെയ്തു. അംഗത്വ ഫീസായ ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ട എന്നും താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സന്തോഷ വാർത്ത എന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.എ എം എം എ എക്സിക്യൂട്ടീവ് കമ്മിറ്റി തൻറെ രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.എ എം എം എ ക്ക് നന്ദി. താരം പറയുന്നത് ഇങ്ങനെ. എന്തായാലും ഇദ്ദേഹത്തിൻറെ നിലപാടിന് കയ്യടി ക്കുകയാണ് പ്രേക്ഷകർ.