സിനിമ താരങ്ങളുടെ വിവാഹമെന്നാല്‍ ജനപ്രിയ വ്യക്തിത്വങ്ങള്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍, വിവിഐപികള്‍ എന്നിവരെയാണ് മുഖ്യാതിഥികളായി ക്ഷണിക്കാറുള്ളത്.
എന്നാല്‍ ടോളിവുഡ് നായിക ഹന്‍സിക മോട്വാനി ഇതില്‍ നിന്ന് എല്ലാം വ്യത്യസ്തമായി അപ്രതീക്ഷിത ആളുകളെ അതിഥികളായി ക്ഷണിച്ച വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.
ജയ്പൂരിലെ രാജ്കോട്ടില്‍ നടക്കുന്ന തന്റെ വിവാഹത്തിന് തെരുവ് കുട്ടികളെയും അനാഥരായ പാവപ്പെട്ട പെണ്‍കുട്ടികളെയും മുഖ്യാതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഹന്‍സിക. പാവപ്പെട്ട കുട്ടികള്‍ക്ക് ഹന്‍സികയുടെ കല്യാണത്തിന് ക്ഷണം ലഭിച്ച വിവരം സന്നദ്ധ സംഘടനയാണ് അറിയിച്ചത്.
വിവാഹ ക്ഷണ കത്തുമായി നില്ക്കുന്ന കുട്ടികളുടെ വീഡിയോ സന്നദ്ധ സംഘടന പങ്കുവക്കുകയായിരുന്നു. ഹന്‍സികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികള്‍ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ബോളിവുഡില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരം പാവങ്ങളെയും കുട്ടികളെയും സേവിക്കാന്‍ എന്‍ജിഒകളെ സഹായിക്കുന്നുണ്ട്.
അതിന്റെ ഭാഗമായാണ് ഞായറാഴ്ച തന്റെ വിവാഹത്തിന് വിശിഷ്ടാതിഥികളാകാന് പാവപ്പെട്ട പെണ്‍കുട്ടികളോട് താരം ആവശ്യപ്പെട്ടത്.
View this post on Instagram
വിവാഹത്തിന് ക്ഷണിച്ചതിന് ഹന്‍സികയ്ക്ക് നന്ദി പറയുന്ന റോബിന് ഹുഡ് ആര്‍മിയുടെ കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാത്രവുമല്ല വിവാഹത്തിന് ഒരുങ്ങുന്ന ദൃശ്യങ്ങളും ആ വീഡിയോയിലുണ്ട്. ഈ വീഡിയോ ഇപ്പോള്‍ നെറ്റില്‍ തരംഗമാണ്. പണമുള്ളവരെല്ലാം നല്ല മനസ്സുള്ളവരായിരിക്കണമെന്നില്ല.
നല്ല മനസ്സുള്ളവര്‍ക്ക് പാവപ്പെട്ടവരെ സഹായിക്കാന്‍ പണമില്ല. ഇവ രണ്ടും ഉള്ള ഒരാളാണ് ഹന്‍സിക എന്നാണ് താരത്തിന്റെ ആരാധകര്‍ താരത്തിനെ കുറിച്ച് പറയുന്നത്.