തമിഴ് സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ നടിയാണ് ഹൻസിക മോട്വാണി. മലയാളികൾ ഉൾപ്പെടെ സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരം ബാലതാരമായിട്ടാണ് സിനിമ അഭിനയം ആരംഭിക്കുന്നത്.
ബോളിവുഡ് ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. തമിഴ് കൂടാതെ തെലുഗ് കന്നഡ മലയാളം ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
31കാരിയായ താരം വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു.ഈ സന്തോഷ വാർത്ത താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ താര വിവാഹത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ എത്തുകയാണ്.ഭാവി ഭർത്താവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹൻസികയുടെ പ്രതിശ്രുത വരൻ സൊഹൈൽ കതൂരിയയാണ്,അവർ ഒരുമിച്ച് 2020 ൽ ആരംഭിച്ച ഒരു ബിസിനസ്സ് വിജയകരമായി പ്രവർത്തിക്കുന്നു.
ബിസിനസ് പങ്കാളികളായ ഇരുവരും ഹൃദയവും കൈമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ ഡിസംബർ 2 മുതൽ 4 വരെ ജയ്പൂരിലെ മുണ്ടോട്ട കോട്ടയിലും കൊട്ടാരത്തിലും വിവാഹം നടത്താനാണ് ഇരു കുടുംബങ്ങളുടെയും തീരുമാനം. ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു, നവംബറിൽ ഹൻസിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പ്രൊഫഷണൽ രംഗത്തേക്ക് നോക്കിയാൽ ഹൻസിക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് റൗഡി ബേബി എന്ന ചിത്രത്തിലാണ്.
വിവിധ ഭാഷകളിലായി നിരവധി സിനിമകളും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകരായ വിജയ് ചന്ദർ, ആർ. കണ്ണൻ, ഇഗോർ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളിലും അഭിനയിക്കുന്നു.