ആരാധകര്‍ ഏറെയുള്ള നടിയാണ് ഹന്‍സി. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു നടിയായി മാറാന്‍ ഹന്‍സികയ്ക്ക് സാധിച്ചു. ബോളിവുഡില്‍ തിളങ്ങാന്‍ ഈ തരം ശ്രമിച്ചെങ്കിലും അത് അത്ര വിജയിച്ചില്ല. ഇതോടെ തെലുങ്കില്‍ തന്നെ ചുവട് ഉറപ്പിച്ചു താരം. നടി തമിഴ് ചിത്രത്തില്‍ എത്തിയപ്പോഴും മികച്ച സ്വീകരണം നടിക്ക് ലഭിച്ചു. ഇതിനിടെ മലയാളത്തിലും ഒരു കൈ നോക്കിയിരുന്നു താരം.
ഈ അടുത്ത് ആണ് തന്റെ വിവാഹത്തെക്കുറിച്ച് ഹന്‍സിക പറഞ്ഞത് . അടുത്തിടെയാണ് ഹന്‍സികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ മാസം വിവാഹിതയാവാന്‍ പോവുകയാണ് ഹന്‍സിക. ബിസിനസ്കാരനായ സൊഹൈല്‍ കത്യൂര്യ ആണ് ഹന്‍സികയുടെ ഭര്‍ത്താവ്.
ഇരുവരും നേരത്തെ ഒരുമിച്ച് ബിസിനസ് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും ഉടലെടുത്ത സൗഹൃദത്തിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
അതേസമയം തന്റെ വിവാഹം കൂടാന്‍ ഹന്‍സിക ക്ഷണിച്ചിരിക്കുന്നത് ധനികരായ സിനിമാ താരങ്ങളെ അല്ല. പാവപ്പെട്ട വീട്ടിലെ കുട്ടികളെ ആണ്. ഹന്‍സികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികള്‍ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിരവധി എന്‍ജിഒകളുമായി ചേര്‍ന്ന് ഹന്‍സിക പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് വിവാഹ ദിവസമുള്ള ക്ഷണവും. താരത്തിന്റെ ഈ തീരുമാനത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.