തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. വർഷത്തിൽ വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്യുന്ന താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആയി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്.
അത്തരത്തിൽ ആരാധകർ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിന് തീയറ്ററുകളിൽ എത്തും.
വിജയ് ചിത്രം വാരിസും പൊങ്കലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 9 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അജിത്ചി ത്രവും വിജയ്ചി ത്രവും തിയേറ്ററുകളിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
അതുകൊണ്ടുതന്നെ തല ആരാധകർക്ക് വിലപ്പെട്ട റിലീസ് ആണ് തുനിവ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ചിത്രത്തിനുമേൽ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്ന ട്രെയിലർ ആയിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ സിനിമയുടെ മേലിൽ ഉള്ള പ്രതീക്ഷ വീണ്ടുമുയർത്തുകയാണ്.
തുനിവിന്റെ ആദ്യ പകുതി അജിത്ത് ആരാധകരെ തൃപ്തിപ്പെടുത്തും. അതേസമയം ചിത്രത്തിന്റെ രണ്ടാം പകുതി എല്ലാത്തരം പ്രേക്ഷകര്ക്കുംവേണ്ടി ഉള്ളതാണ്” എന്നാണ് എച്ച് വിനോദ് പറയുന്നത്.
അമിത പ്രതീക്ഷകളോടെയല്ലാതെ തുറന്ന മനസോടെ ചിത്രം കാണാന്‍ എത്തണമെന്നും അദ്ദേഹം സിനിമാപ്രേമികളോട് അഭ്യര്‍ഥിക്കുന്നു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എച്ച് വിനോദ് ആണ് സംവിധാനം.
അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളും (നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു.നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ജനുവരി 11 ന് പൊങ്കല്‍ റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.