പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച ചിത്രമാണ് കുഞ്ഞിക്കൂനന്. സിനിമയിലെ ദിലീപിന്റെ പ്രകടനമെല്ലാം എടുത്തുപറയേണ്ടത് തന്നെ. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡബിള്‍ റോളില്‍ ആണ് ദിലീപ് എത്തിയിരുന്നത്. നടി നവ്യ നായര്‍ , മന്യയും ആയിരുന്നു ഇതിലെ നായികന്മാര്, കൂടാതെ മറ്റു താരനിരകള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.
സിനിമയിലെ ഗിന്നസ് പക്രുവിന്റെ പ്രകടനവും അതിഗംഭീരം തന്നെ. പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ഗിന്നസിന്റെ. സിനിമയില്‍ പെണ് വേഷത്തിലാണ് പക്രു എത്തിയിരുന്നത്. സിനിമയില്‍ ദിലീപ് പെണ്ണ് കാണാന്‍ വരുന്നത് ഗിന്നസ് പക്രുവിനെയാണ് ഒറ്റ രംഗത്തിലെ ഗിന്നസ് ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇതു തന്നെ ധാരാളം. ഇപ്പോള്‍ തന്റെ ആ കഥാപാത്രത്തെ കുറിച്ചാണ് ഗിന്നസ് പക്രു പറയുന്നത്.
ആ സമയത്ത് തനിക്ക് ദിലീപേട്ടനെ കണ്ടിട്ട് മനസ്സിലായില്ലെന്ന് ഗിന്നസ് പറയുന്നു. ഈ ചിത്രത്തില്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചത് ഞാന്‍ കൂട്ടുകാരോടും പറഞ്ഞില്ല , കാരണം മനസ്സില്‍ ഒരു ഭയം ഉണ്ടായിരുന്നു. നേരത്തെ മറ്റ് ചിത്രങ്ങളില്‍ ആളുകള്‍ എന്നെ കണ്ടതാണ് അപ്പോള്‍ പെണ്‍വേഷത്തില്‍ വന്നാല്‍ ജനങ്ങള്‍ എങ്ങനെ കാണും എന്ന ഭയം എനിക്കുണ്ടായിരുന്നു.
എന്നാല്‍ സിനിമ റിലീസ് ചെയ്ത സമയത്ത് ഒരുപാട് സന്തോഷമായി . ദിലീപേട്ടനാണ് ഇതിന്റെ സൂത്രധാരന്‍. എന്നെ വിളിച്ചിട്ട് നിനക്കൊരു ലൈഫ് ഉണ്ട് വരുന്നോ എന്ന് ചോദിച്ചു.
ഒറ്റ ഷോട്ടില്‍ എല്ലാം എറിഞ്ഞ് തരിപ്പണമാക്കി. നശിപ്പിച്ച് കയ്യില്‍ കൊടുത്തു. അതിലൊരു സന്ദേശമുണ്ട്. നമ്മളെ നമ്മള് മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെ കുറവ് മനസിലാകുന്നതിലാണ് കാര്യം. ആ ഒരു ഹ്യുമറാണ് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത്.