Kerala News

ആശ്വാസ വാര്‍ത്ത! അച്ചന്‍കോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി, കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നമില്ല

കൊല്ലം: കൊല്ലത്ത് അച്ചന്‍കോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 32 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.

- Advertisement -

ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണിവര്‍.കുട്ടികളെ തിരികെ എത്തിക്കാന്‍ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്.

പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിരുന്നു. അച്ഛന്‍കോവില്‍ കോട്ടവാസല്‍ ചെക്‌പോസ്റ്റ് ഭാഗത്ത് നിന്ന് അഞ്ചര കിലോമീറ്റര്‍ ഉള്‍വനത്തിലായിരുന്നു സംഘം കുടുങ്ങിയത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. ഞായറാഴ്ച രാവിലെ കോട്ടവാസല്‍ ഭാഗത്ത് വനപാലകരുടെ നേതൃത്വത്തില്‍ ട്രെക്കിങ്ങിനുപോവുകയായിരുന്നു സംഘം.

ഇന്നലെ പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു.
എന്നാല്‍ മടങ്ങുന്നതിനിടെ കനത്ത മഴയെ തുടര്‍ന്ന് വനത്തിന് അകത്ത് അകപ്പെടുകയായിരുന്നു.കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്.

രാത്രിയിലാണ് സംഘം വനത്തില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതര്‍ അറിയുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് വിദ്യാര്‍ത്ഥി സംഘത്തെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുകയായിരുന്നു.

മഴയോടൊപ്പം മൂടല്‍മഞ്ഞുകൂടിയായതോടെ മലയിറങ്ങുന്നത് തടസമുണ്ടാക്കിയത്. തുടര്‍ന്ന് സന്ധ്യ ആയപ്പോഴേക്കും സംഘം നടത്തം അവസാനിപ്പിച്ച് മഴ കുറയുന്നതിനായി കാത്തുനിന്നു. എന്നാല്‍ മൂടല്‍മഞ്ഞ് കൂടുകയായിരുന്നു. അതോടെ അച്ഛന്‍കോവില്‍ വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

15ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മഴയെ വകവെക്കാതെ സംഭവ സ്ഥലത്ത് എത്തിയത്. രാത്രി ഒന്‍പതോടെ സംഘങ്ങള്‍ നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

 

Abin Sunny

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

2 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

14 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

15 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

15 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

16 hours ago