കോഴിക്കോട്:കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാത്തതില്‍ പോലീസിനോട് ക്ഷുഭിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ബ്ലഡി ഫൂള്‍സ്’ എന്നും ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചു ഗവര്‍ണര്‍ വിളിച്ചു.
ഗവര്‍ണര്‍ക്ക് എതിരെ എസ്എഫ്ഐ ബാനറുകള്‍ സ്ഥാപിച്ചിരുന്നു. ഇത് ബാനറുകള്‍ നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തുകയായിരുന്നു.
വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ബ്ലഡി ഫൂള്‍സ്’, ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്.
ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തത്, ഗവര്‍ണര്‍ ശകാര വര്‍ഷം നടത്തുകയായിരുന്നു. മലപ്പുറം എസ് പി ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരോടാണ് ഗവര്‍ണര്‍ ബാനര്‍ നീക്കാത്തത്തില്‍ കയര്‍ത്തത്. പോലീസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വരെ അധിക്ഷേപിക്കുന്ന തരത്തില്‍ ഗവര്‍ണര്‍ സംസാരിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേര്‍ന്നാണ് ബാനറുകള്‍ നീക്കിയത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം ഗവര്‍ണറുടെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേടുകയാണ്. ഗവര്‍ണര്‍ എന്ന പദവിയോടുള്ള ബഹുമാനം ആരിഫ് മുഹമ്മദ് ഖാന് നഷ്ടപ്പെടുത്തുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.