മലയാളത്തിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു പൗർണമി തിങ്കൾ. ഈ പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി കൃഷ്ണ എന്ന നടി ആയിരുന്നു. വളരെ മികച്ച അഭിനയമായിരുന്നു ഗൗരി ഈ പരമ്പരയിൽ കാഴ്ചവച്ചത്. അതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി ഗൗരി. അടുത്തിടെ ആയിരുന്നു പരമ്പര അവസാനിച്ചത്. എങ്കിലും ഇപ്പോഴും ആരാധകരുടെ മനസ്സിലും ഗൗരി നിറഞ്ഞുനിൽക്കുകയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇത് യഥാർത്ഥ ജീവിതത്തിൽ നിന്നും എടുത്തത് ആണോ അതോ സീരിയൽ ഷൂട്ടിങ്ങിന് വേണ്ടി എടുത്തതാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ മലയാളികൾ. എന്തായാലും നടി തന്നെ അതിനുള്ള വിശദീകരണവുമായി എത്തുന്നുണ്ട്.
കേരള സ്റ്റേറ്റ് എന്ന് എഴുതിയ കാറിന് മുൻപിൽ ആണ് താരം നിൽക്കുന്നത്. കൊടി വെച്ച ഒരു കാർ ആണ് ഇത്. പെട്ടെന്ന് ഇതിനു മുൻപിൽ ഗൗരിയെ കണ്ടപ്പോൾ ആരാധകർ എല്ലാം ഒന്നു ഞെട്ടി. താരം സീരിയൽ മേഖല വിട്ടു രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു എന്നായിരുന്നു പെട്ടെന്ന് ആരാധകർ തെറ്റിദ്ധരിച്ചത്. എന്നാൽ സംഗതി അതല്ല. സീ കേരളം ചാനലിലെ പരമ്പരയാണ് കയ്യെത്തുംദൂരത്ത് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇനി ഈ പരമ്പരയിൽ മിനിസ്റ്റർ ഗായത്രിദേവി ആയി താരം സ്ക്രീനിൽ ഉണ്ടാവും. ഈ സന്തോഷവാർത്ത ആണ് താരം പങ്കുവെച്ചത്. പൊതുമരാമത്ത് മന്ത്രി ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഇരുകയ്യും നീട്ടി ആണ് നടിയുടെ ഈ പുതിയ മേക്കോവർ സ്വീകരിച്ചത്.
മിസ്റ്റർ വേഷം താരത്തിന് നന്നായി ചേരുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രത്തെ ആയിരിക്കും താരം പരമ്പരയിൽ അവതരിപ്പിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. സായികുമാറിൻ്റെ മകൾ വൈഷ്ണവി സായികുമാർ ആണ് പരമ്പരയിൽ വില്ലത്തി ആയി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.