ബാലതാരമായി അഭിനയലോകത്ത് എത്തിയ താരമാണ് ഗോപിക അനില്‍. തന്റെ കുട്ടിക്കാലത്ത് നല്ല നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഈ നടിക്ക് കഴിഞ്ഞു. മോഹന്‍ലാലിന്റെ ബാലേട്ടനില്‍ ലാലിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും സഹോദരിയും ആയിരുന്നു. പിന്നെ മമ്മൂട്ടിയുടെ വേഷത്തിലും അഭിനയിച്ചു. ശേഷം ദിലീപിന്റെ സദാനന്ദന്റെ സമയത്തിലും ബാലതാരമായി വന്നു. ഇതിന് പിന്നാലെ മറ്റു അവസരങ്ങളും ഗോപികക്ക് ലഭിച്ചു.
ശേഷം വലിയൊരു ഇടവേളക്ക് പിന്നാലെയാണ് ഗോപിക സ്വാന്തനത്തിലൂടെ തിരിച്ചെത്തുന്നത്. ഇന്ന് ശിവന്റെ അഞ്ജലിയായിട്ടാണ് നടി അറിയപ്പെടുന്നത്. ഒരു ഡോക്ടര്‍ കൂടിയാണ് ഗോപിക.
ഇപ്പോള്‍ താരത്തിന്റെ ന്യൂ ലുക്ക് ഫോട്ടോയാണ് വൈറല്‍ ആവുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ മോഡേണ്‍ ലുക്കില്‍ ബോളിവുഡ് നായികമാരെ അനുസ്മരിപ്പിക്കും വിധമാണ് ഗോപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് നിമിഷ നേരം കൊണ്ട് വൈറലായി. സാധാരണ നടിയെ എപ്പോഴും ആരാധകര്‍ കാണാര്‍ സാരിയില്‍ ആയിരിക്കും, ഇത്തവണ മോഡേണ്‍ ലുക്കിലാണ് ഗോപികയുടെ വരവ്.
അതേസമയം ഒരു പോസിറ്റീവ് എനര്‍ജി നല്‍കിക്കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. നടി ചിപ്പി ആണ് ഇതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വര്‍, ഗിരീഷ് നമ്പ്യാര്‍, സജിന്‍, ഗോപിക, രക്ഷ, അച്ചു സുഗന്ധ്, ഗിരിജ പ്രേമന് , യതികുമാര്, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.