ബാലേട്ടനിലെ കുഞ്ഞാത്താരങ്ങളായി എത്തിയ താരങ്ങളാണ് ഗോപിക അനിലും കീര്‍ത്തന അനിലും. സിനിമയില്‍ നിന്ന് സീരിയലിലേക്ക് കടന്നപ്പോഴും താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സ്വാന്തനം എന്ന സീരിയലില്‍ അഞ്ജലി എന്ന റോളില്‍ മിന്നുന്ന പ്രകടനമാണ് ഗോപിക കാഴ്ചവയ്ക്കുന്നത്.
ഇപ്പോഴിതാ മനസ് തുറന്ന് രംഗത്തെത്തുകയാണ് ഗോപിക അനിലും കീര്‍ത്ത അനിലും. കോളജില്‍ പഠിക്കുമ്പോഴൊക്കെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. സിനിമ വിട്ട് സീരിയലിലേക്ക് എത്തുമ്പോഴും ഒരുമിച്ചാണ് എത്തിയത്. -താരങ്ങള്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഓണ്‍ സ്ക്രീന്‍ വരുമ്പോള്‍ ചേച്ചിയ്ക്ക് ഒപ്പം അഭിനയിക്കാനാണ് കംഫര്‍ട്ട് എന്നാണ് കീര്‍ത്തന പറയുന്നത്. ബാലേട്ടനിലെ അവസരം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇന്നും സുധീഷേട്ടനും നിത്യ ചേച്ചിയുമായി എല്ലാം ബന്ധം സൂക്ഷിക്കുന്നുണ്ട്.
സിനിമ അവസരങ്ങള്‍ ഇതുവരെ വന്നിട്ടില്ല. കബനി എന്ന സീരിയല്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നി. ചിപ്പി ചേച്ചിയുടെ പ്രൊഡക്ഷനില്‍ തന്നെ സാന്ത്വനം എത്തിയപ്പോള്‍ കംഫര്‍ട്ട് ഫീല്‍ ചെയ്തെന്ന് ഗോപിക പ്രതികരിക്കുന്നത്.
സിനിമ അവസരങ്ങള്‍ ഇതുവരെ വന്നിട്ടില്ല. പക്ഷേ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്തു. കീര്‍ത്തനയെ മിട്ടു എന്നാണ് വിളിക്കുന്നത്. അവള് ജനിച്ചപ്പോള്‍ ഒരു കാര്‍ട്ടൂണിലെ തത്തയുടെ കഥാപാത്രം കണ്ട് ഞാനാണ് ആ പേരിട്ടത് – ഗോപിക പറയുന്നു.
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ സീരിയല്‍ വരുമ്പോള്‍ വലിയ സന്തോഷമുണ്ട്. വളരെയധികം പ്രേക്ഷക പിന്തുണയാണ് അഞ്ജലി എന്ന കഥാപാത്രത്തിന് ലഭിക്കുന്നതെന്നും ഗോപിക പറയുന്നു.