മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ കൂടാതെ തെന്നിന്ത്യയിലെ പല ഭാഷകളിലും ഇദ്ദേഹം സംഗീതം ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിൻറെ പങ്കാളിയാണ് പ്രശസ്ത ഗായിക അമൃത സുരേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരും സജീവമാണ്. ഇപ്പോഴിതാ ഇദ്ദേഹം പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
തങ്ങൾ തയ്യാറാക്കിയ പുതിയ മ്യൂസിക് കമ്പോസിംഗ് എന്ന് കുറിച്ചാണ് ഈ പോസ്റ്റ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഒരു പാട്ടിനു വേണ്ടിയുള്ള കമ്പോസിഷൻ നടത്തുകയാണ് ഇരുവരും. ഈയടുത്താണ് തങ്ങളുടെ പ്രണയബന്ധം ഇരുവരും പരസ്യമാക്കിയത്. പല ഭാഗങ്ങളിൽ നിന്നും അനാവശ്യമായ വിമർശനങ്ങൾ ഇവർ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും ഇവരെ തളർത്തിയിരുന്നില്ല.
വിമർശകർക്കുള്ള ചുട്ട മറുപടി ഇരുവരും നൽകിയിരുന്നു. എന്തായാലും ഇപ്പോൾ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധേയുകയാണ്. ഒരു മുറിയിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റുഡിയോയിൽ ഇരുന്നാണ് ഇരുവരും പുതിയ പാട്ടിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ചെറിയൊരു പാട്ട് ചെറിയ സിംഗിൾ ചെയ്യാൻ തീരുമാനിച്ചു എന്ന് വീഡിയോയുടെ തുടക്കത്തിൽ ഗോപി സുന്ദർ പറയുന്നുണ്ട്. ഒരു തട്ടിക്കൂട്ട് ട്യൂൺ ഒക്കെ സെറ്റ് ചെയ്തു വച്ചു എന്നും താരം പറയുന്നു.
ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ട്യൂൺ താരം ആലപിക്കുന്നു. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകൾ ഇപ്പോൾ വരുന്നുണ്ട്. ബോയ്സ് എന്ന സിനിമയിലെ കണ്ണി ചാമ്പ്യൻ തുടങ്ങുന്ന പാട്ടാണ് ഇത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram