Kerala News

പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ  ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു . മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്‍റെ കൂട്ടാളിയായിരുന്നു.

- Advertisement -

പൊലീസിനെ വെല്ലുവിളിച്ച് ജനുവരിയില്‍ പല്ലന്‍ ഷൈജു സമൂഹമാധമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. കടൽയാത്രക്കിടെ ‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ…’ എന്നുതുടങ്ങി രണ്ട് മിനുട്ടോളം ദൈര്‍ഘ്യം വരുന്ന വിഡിയോയില്‍ ഷൈജു പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ഈ വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് ഷൈജുവിന് വേണ്ടി വലവിരിച്ചിരുന്നു.

കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ ക്വൊട്ടേഷന്‍ ഗുണ്ടാസംഘത്തിന്‍റെ നേതാവായിരുന്ന പല്ലന്‍ ഷൈജു പിന്നീടാണ് കുഴല്‍പ്പണത്തിലേക്ക് തിരിയുന്നത്. കുഴൽപ്പണം കൊണ്ടുപോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞുനിർത്തി കൊള്ളയടിച്ച ശേഷം കുഴൽപ്പണവുമായി പറക്കുന്നതാണ് പല്ലന്‍ ഷൈജുവിന്‍റെ രീതി

തൃശൂർ കൊടകര സ്വദേശിയാണ് നാൽപത്തിമൂന്നുകാരനായ ഷൈജു. തൃശൂർ റൂറൽ പൊലീസാണ് ഷൈജുവിനെ ഗുണ്ടാനിയമമായ കാപ്പ ചുമത്തി നാടു കടത്തിയത്.

Rathi VK

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

54 mins ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

12 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

12 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago