Film News

ഗോള്‍ഡ് ഡിലീറ്റ് ആയെന്ന് കേട്ടു ശരിയാണോ; ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍, സംവിധായകന്റെ വാക്കുകള്‍ കേട്ടോ

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പൃഥിരാജും നയന്‍താരയും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

- Advertisement -

ഓണം റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം അവസാന നിമിഷം റിലീസ് മാറ്റി വക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനിക്കാത്തത് കൊണ്ടാണ് റിലീസ് മാറ്റിയത് എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

എന്നാല്‍ ഓണം കഴിഞ്ഞ് മാസങ്ങളായിട്ടും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച സൂചനകള്‍ ഒന്നും എത്തിയിട്ടില്ല. ഇതോടെ കാത്തിരുന്നു മടുത്തു എന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടയില്‍ ഗോള്‍ഡിന്റെ ഫയല്‍ ഡിലീറ്റ് ആയിപ്പോയി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോഴിത ഇക്കാര്യത്തില്‍ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍.

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് അല്‍ഫോന്‍സ് പുത്രന്‍ ഇക്കാര്യം പറഞ്ഞത്. ഗോള്‍ഡ് ഡിലീറ്റ് ആയെന്നും കേട്ടു ശരിയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇല്ല സഹോദര, അത് വ്യാജവാര്‍ത്തയാണ്-എന്നാണ് ഇതിന് മറുപടിയായി അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞത്. പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

57 mins ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

3 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

3 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

3 hours ago