ഇന്ത്യ എമ്പാടുമുള്ള തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകൾക്ക് മുൻപിൽ പ്രദർശനം തുടരുകയാണ് ആർ ആർ ആർ. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും ഏതാണ്ട് 750 കോടിയോളം രൂപ ലോകമെമ്പാടുനിന്നും കളക്ട് ചെയ്തു എന്നാണ് സൂചന. ആയിരം കോടി ക്ലബ്ബിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ചിത്രം ഇപ്പോൾ. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആന്ധ്രപ്രദേശിലെ രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
ചിത്രത്തിൻറെ വൻ വിജയത്തിനു പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നത് പോലെ ആ വാർത്ത പടർന്നത് മറ്റൊരു കാരണത്താലാണ്. ചിത്രത്തിൻറെ കഥ രചിച്ചിരിക്കുന്നത് വി വിജയേന്ദ്ര പ്രസാദ് ആണ്. അദ്ദേഹം തന്നെ ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ജൂനിയർ എൻടിആർ തൻറെ വീട്ടിൽ വന്നിരുന്നു. ചിത്രത്തിൻറെ രണ്ടാം ഭാഗത്തെക്കുറിച്ച് തന്നോട് ചോദിച്ചു.
അതിൻറെ കഥയുടെ ചില ത്രെഡുകൾ താൻ പറഞ്ഞു കേൾപ്പിച്ചു. രാജമൗലിയും അപ്പോൾ അവിടെ സന്നിഹിതനായിരുന്നു. അവർ രണ്ടുപേർക്കും തൻറെ ആശയം ഇഷ്ടമായി. ദൈവം സഹായിച്ചാൽ ഭാവിയിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായേക്കാം. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ജൂനിയർ എൻടിആർ രാംചരൻ തേജ കോംബോ യും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി.
ആലിയ ഭട്ട്, അജയ് ദേവ് ഗൺ എന്നിവരും ചിത്രത്തിൽ ഉണ്ട്. എന്തായാലും ആരാധകർ ഇപ്പോൾ ആവേശത്തിലാണ്. കേരളത്തിൽ നിന്നടക്കം ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം സർവ്വ റെക്കോർഡുകളും തകർക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.