Film News

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗാഥ തിരികേ എത്തുന്നു; ഏത് ചിത്രത്തിലൂടെ എന്ന് അറിയാമോ

ഗാഥ എന്ന പേര് കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് വന്ദനം സിനിമയിലെ ഗാഥയെ ആയിരിക്കും. മലയാളികള്‍ക്കിടയില്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വന്ദനം, അത്രയധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഗാഥ.

- Advertisement -

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,മുകേഷ്, ജഗദീഷ് തുടങ്ങി വന്‍ താരനിരയുമായി എത്തിയ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഗാഥയെന്ന നായികയായി എത്തിയത് ഗിരിജ ഷെട്ടാര്‍ ആയിരുന്നു.

പിന്നീട് മലയാളത്തില്‍ എത്തിയില്ലെങ്കിലും വലിയ ആരാധകരുണ്ട് ഗിരിജക്ക്. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഗിരിജയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളു.
തെലുങ്കില്‍ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ഗിരിജ ആരാധകരെ സമ്പാദിച്ചിരുന്നു.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്രയേറെ ഫാന്‍സുള്ള നടി പെട്ടാന്നായിരുന്നു സിനിമയില്‍ നിന്ന് അപ്രതീക്ഷമായത്. ഇപ്പോഴിത താരത്തിന്റെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത എത്തുകയാണ്.

ഗിരിജ വീണ്ടും സിനിമയിലേക്ക് എത്തുന്ന എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പ സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നിര്‍മ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തുന്നത്.

ഗിരിജ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. എന്നാല്‍ നടിയുടെ വേഷം എന്താണ് എന്ന് നിര്‍ണയിച്ചിട്ടില്ല. ഉടന്‍ തന്നെ ഗിരിജ ചിത്രീകരണത്തിനായി എത്തും.

അഭിനേതാവും ഗായികയുമായ അങ്കിത അമരുമാണ് ‘ഇബ്ബനി തബ്ബിട ഇലെയാലി’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ചന്ദ്രജിത്ത് ബെലിയപ്പ രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ്.

 

Abin Sunny

Recent Posts

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

39 mins ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

1 hour ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

1 hour ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

5 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

6 hours ago