ഈ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പുരോഗമനകലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന ശാന്തൻ അനുസ്മരണ ചടങ്ങിൽ നിന്നും തന്നെ വിലക്കി എന്ന ഹരീഷ് പേരടി കുറിപ്പ് പങ്കുവെച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ താങ്കളെ പങ്കെടുപ്പിക്കാൻ പറ്റില്ല എന്നാണ് സംഘാടകർ അറിയിച്ചത് എന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പരാമർശത്തോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ജിയോ ബേബി.
എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്നാണ് ജിയോ ബേബിയുടെ ചോദ്യം. എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം? പുരോഗമനകലാസാഹിത്യസംഘമേ എന്നാണ് ഫേസ്ബുക്കിൽ ജിയോ ബേബി കുറിച്ചത്. ചടങ്ങിൽ നിന്നും വിലയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഒരു കുറിപ്പ് ആദ്യം പങ്കുവെച്ചിരുന്നു. ഇതിൻറെ സ്ക്രീൻഷോട്ട് ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട ഹരീഷ് പേരടി യെ പാതിവഴിയിൽ വെച്ച് സംഘാടകർ ഫോൺ വിളിക്കുകയായിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ താങ്കൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇരിക്കുന്നതാണ് നല്ലത് എന്ന് സ്നേഹം പൊതിഞ്ഞ വാക്കുകളിൽ അവർ പറഞ്ഞു എന്നും ഹരീഷ് പേരടി വ്യക്തമാക്കി. ഇദ്ദേഹത്തിൻറെ ഈ കുറിപ്പ് വളരെ ശ്രദ്ധ നേടുകയും ചെയ്തു.
പിന്നീട് സംഭവത്തിൽ വിശദീകരണവുമായി സംഘടനയുടെ ജില്ലാസെക്രട്ടറി രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനെതിരായ വിമർശനം അതിരുകടന്ന അധിക്ഷേപമായി മാറിയതിനാൽ ആണ് അദ്ദേഹത്തെ വിലക്കിയത് എന്നാണ് സംഘടനയുടെ വിശദീകരണം. ഫേസ്ബുക്കിലൂടെ അശ്ലീലമായ ഭാഷയാണ് ഹരീഷ് പേരടി ഉപയോഗിച്ചത്. സംഘടന പറയുന്നു.