Celebrity news

അത് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല! ഇത് വേണ്ടിയിരുന്നില്ല, ആ കുട്ടി മാന്യമായി പെരുമാറി

സോഷ്യൽ മീഡിയയിൽ ഇപ്പോളും ചർച്ച ആവുന്നുണ്ട് സുരേഷ്​ഗോപിയുമായി ബന്ധപ്പെട്ട വിഷയം.പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപേരാണ് രം​ഗത്ത് വന്നത്.സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക കേസ് ഫയൽ ചെയ്യുകയും ചെയ്തു. അതിന്റെ തുടർ നടപടികൾ കോടതി വഴി ഉണ്ടാകും.ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേഷ് കുമാർ പ്രതികരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ്.എന്നാൽ സുരേഷ് ​ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേഷ് കുമാർ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ​ഗണേഷ് കുമാർ പറയുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,

- Advertisement -

‘എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ…. പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്.’ ‘കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു.’

പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ​ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല.’ ‘ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ​ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നാണ്’, സുരേഷ് ​ഗോപി വിഷയത്തിൽ പ്രതികരിച്ച് ​ഗണേഷ് കുമാർ പറഞ്ഞത്.

Anusha

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

2 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

3 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

4 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

7 hours ago