ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമ, പ്രദർശനം തുടരുന്നതിനിടയിൽ പുതിയ ചിത്രത്തിന് ആരംഭം കുറിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഗന്ധർവ്വ ജൂനിയർ സിനിമക്ക് തുടക്കമായി. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.
മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ സൂപ്പർ ഹീറോ ചിത്രം ആകും ഗന്ധർവ ജൂനിയർ.
40 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്നാണ്.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനെറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മാണം
ക്യാമറ -ചന്ദ്രു സെൽവരാജ്,എഡിറ്റർ: അപ്പു ഭട്ടതിരി & ക്രിസ്റ്റി സെബാസ്റ്റ്യൻ.സംഗീതം: ജേക്സ് ബിജോയ്
പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂംകുന്നം, സജീവ് ചന്ദ്രൂർ. പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻകലാസംവിധാനം: ഔസെഫ് ജോൺ,വസ്ത്രാലങ്കാരം: ഗായത്രി കിഷോർ.
മേക്കപ്പ്: റോനെക്സ് സേവ്യർ, VFX: മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി തിലകൻ,അസിസ്റ്റന്റ് ഡയറക്ടർമാർ: മനു പിള്ള, മുരളീകൃഷ്ണൻ, അരുൺലാൽ, അഖിൽ ചന്ദ്രൻ, കിരൺ ഉമ്മൻ രാജ്
സ്റ്റിൽ: ബിജിത്ത് ധർമ്മടം, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, 10 g മീഡിയ.