ബിഗ്ബോസ് ഹൗസിൽ ഇത്തവണ വലിയ വിവാദങ്ങൾ ഉണ്ടാക്കിയ രണ്ട് മത്സരാർഥികളാണ് ഗബ്രിയും ജാസ്മിനും.കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍, ഞങ്ങള്‍ രണ്ട് പേരെയും രണ്ട് ഗ്രൂപ്പുകളിലാക്കുന്നതാണ് നല്ലത്, അതോടെ ടീമായി കളിക്കുന്നു എന്ന് പറയുന്നത് കുറയുമല്ലോ എന്നുള്ള ജാസ്മിന്റെ കമന്റ് ഗബ്രിയെ വേദനിപ്പിച്ചിരുന്നു. അതിന്റെ പിണക്കത്തിലായിരുന്നു ഇരുവരും. അത് പറഞ്ഞ് നേരയാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് പേരും ഇമോഷണലാവുന്നു. എന്നാല്‍ വീട്ടിലുള്ളവര്‍ക്ക് അത് തമാശ ആയിരുന്നു.
അതേ സമയം വഴക്കിന് ശേഷം ജാസ്മിന് പിണങ്ങിപ്പോയി, പുതപ്പുനിള്ളില് കിടന്ന് ഏങ്ങിക്കരയാന്‍ തുടങ്ങി. അതിന് ശേഷം വന്ന ഗബ്രി കുറേ സോറി പറഞ്ഞ്, ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനിടയിലാണ് പ്രണയം തുറന്ന് പറയുന്നത്. ‘എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ. ഐ ലവ് യു. ഇത് റൊമാന്‍സ് അല്ല. അതിനും അപ്പുറത്ത് ആണ്’ എന്നൊക്കെ പറഞ്ഞ് ഗബ്രി വല്ലാതെ ഇമോഷണലാവുന്നു.രാവിലെ ഒരുപാട് നേരം ഗബ്രി ആ ഒരു മാനസികാവസ്ഥയില്‍ നിന്നും പുറത്ത് കടന്നിരുന്നില്ല. തൊട്ടും തലോടിയും ആശ്വസിപ്പിച്ച് ജാസ്മിന് കൂടെ തന്നെയുണ്ട്. ഇനിയിത് ഒരുപക്ഷെ പ്യുയര്‍ ലവ് തന്നെയാവുമോ എന്നാണ് ബിഗ്ബോസ് ആരാധകർ പറയുന്നത്.