കൊവിഡ് വാക്സിന് എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്. ഇത് സംബന്ധിച്ച് ഫ്രാന്‍സ് നിയമം പാസാക്കി. ഇതോടെ രണ്ടുഡോസ് വാക്സിന് എടുക്കാത്തവര്‍ക്ക് കഫേകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തീയറ്ററുകള്‍, മ്യൂസിയങ്ങള്‍, സ്പോര്‍ട്സ് വേദികള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 91% വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമിക്രോണിന്റെ ആവിര്‍ഭാവവും മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. പുതുതായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ രോഗികളുടെ എണ്ണം കുറക്കാന്‍ പുതിയ നിയമം മൂലം സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ 16 വയസിന് മുകളിലുള്ള എല്ലാവര്ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രെയിനുകള്‍, വിമാന സര്‍വീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ നിര്‍ബന്ധമാക്കിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടാല്‍ വന്‍പിഴയാണ് ഈടാക്കുന്നത്.
കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…
ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…
ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…
വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…
ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…
അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…