Kerala News

തട്ടുകടയ്ക്ക് പിഴ ചുമത്തിയിരുന്നു; ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടന്‍, ഇയാളുടെ ഭാര്യ, ഇവരുടെ രണ്ട് മക്കള്‍, അമ്മയുടെ സഹോദരി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളും മാതൃ സഹോദരിയും വിഷമുള്ളില്‍ ചെന്നാണ് മരിച്ചത്. മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

- Advertisement -

മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്ന് സംശയമുണ്ട്. കല്ലമ്പലത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു മണിക്കുട്ടന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. മണിക്കുട്ടനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു.

 

ഒട്ടേറെ സാമ്പത്തിക ബാധ്യതയില്‍ വലയുമ്പോഴാണ് മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയത്. പിന്നാലെയാണ് ആറ്റിങ്ങലില്‍ കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Anusha

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

6 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

6 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

7 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

8 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

8 hours ago