ബി്ഗ ബോസ് മലയാളം സീസണ് 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത പുറത്ത് വരുന്നത്. സജ്നയും ഫിറോസും വിവാഹമോചിതരായി എന്നതായിരുന്നു ആ വാര്‍ത്ത. ഇരുവരും ഇതേക്കുറിച്ച് അഭിമുഖങ്ങളും മറ്റും നല്‍കിയിരുന്നു. തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും ഇനിയൊരു പ്രണയത്തിനുള്ള സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് ഫിറോസ്. വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഞങ്ങളുടെ ജോഡിയെ ആളുകള്‍ ഇത്രത്തോളം ഇഷ്ടപ്പെട്ടിരുന്നുവെന്ന് പിന്നീടാണ് മനസിലാകുന്നത്. ഇപ്പോഴും പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ വേര് പിരിയണ്ടായിരുന്നു, ഒരുമിച്ച് നില്‍ക്കുന്നതായിരുന്നു നല്ലതെന്ന് പറയുന്നവരുണ്ട്. അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നതെന്നും ഫിറോസ് പറയുന്നു.
പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ഞങ്ങളുടെ സൗഹൃദത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന്. ഞങ്ങള്‍ പിരിയുന്നത് ഞങ്ങള്‍ രണ്ടു പേരുടേയും നല്ലത് വേണ്ടിയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റേതായ ജീവിതം സന്തോഷത്തോടെ ജീവിക്കുന്നു. എന്റെ ജീവിതം ഞാനും സന്തോഷമായി ജീവിക്കുന്നുവെന്നാണ് ഫിറോസ് പറയുന്നത്.വീണ്ടും ഞങ്ങള്‍ ഒരുമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ജനങ്ങള്‍. പക്ഷെ ഇനിയൊരിക്കലും ഞങ്ങള്‍ വീണ്ടും ഒരുമിക്കില്ല എന്നതാണ് അതിലെ യാഥാര്‍ത്ഥ്യം. എന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമുണ്ടെന്ന് തോന്നുന്നില്ല. 99 ശതമാനവും ഞാനത് ആഗ്രഹിക്കുന്നില്ലെന്നാണ് താരം പറയുന്നത്. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവെക്കുന്നുണ്ട്.