Film News

ശരീരഭാരം ഏഴ് കിലോയോളം കുറച്ചു; മിന്നല്‍ മുരളിയിലെ നായിക പറയുന്നു

ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. വലിയ സ്വീകരണം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സാധാരണ ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയുടെ കഥയാണ് സിനിമ പറയുന്നത്. ഈ സൂപ്പര്‍ഹീറോ പിന്നീട് ഗ്രാമവാസികളുടെ കാവല്‍ക്കാരനായി മാറുകയായിരുന്നു. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

- Advertisement -

ഇതില്‍ നായിക വേഷത്തിലെത്തിയ നടിയാണ് ഫെമിന ജോര്‍ജ്്. ,തന്റെ റോള്‍ അതിഗംഭീരമായിട്ടാണ് താരം അവതരിപ്പിച്ചത്. ഇപ്പോള്‍ ഈ കഥാപാത്രത്തിന് വേണ്ടി നടത്തിയ തെയ്യാറെടുപ്പുകളെക്കുറിച്ചാണ് നടി പറയുന്നത്. ‘2019 ഓഗസ്റ്റ് 18നായിരുന്നു മിന്നല്‍ മുരളിയുടെ ഓഡിഷന്‍. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതിലുള്ള അത്ഭുതമായിരുന്നു തനിക്കെന്ന് നടി പറയുന്നു. ട്രെഡീഷണല്‍ ആയ എന്തെങ്കിലും വസ്ത്രം ധരിച്ച് മേക്കപ്പ് ഇല്ലാതെ വരാനായിരുന്നു നിര്‍ദേശം. മൂന്ന് സാഹചര്യങ്ങളായിരുന്നു ആദ്യ റൗണ്ടില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത്. അത് നന്നായി ചെയ്യാനായെന്ന് തനിക്ക് തോന്നി താരം പറഞ്ഞു.

പിന്നീട് ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കിക്ക് ബോക്‌സിങ് പഠിക്കേണ്ടി വന്നു. ശരീരഭാരം ഏഴ് കിലോയോളം കുറച്ചു. കഥാപാത്രത്തിന് ഏറ്റവും മികച്ചത് നല്‍കണമെന്ന ആഗ്രഹത്താല്‍ ശാരീരികവും മാനസികവുമായി അധ്വാനിച്ചു. എത്രത്തോളം ഭാഗ്യമുള്ളവളാണ് ഞാനെന്ന് ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. രണ്ട് വര്‍ഷവും നാല് മാസവും മുമ്പ് തുടങ്ങിയ യാത്രയാണ്. ഇന്ന് ഉറങ്ങാനാവാതെ… വികാരപ്രകടനത്തിന് എന്ത് വാക്ക് ഉപയോഗിക്കണമെന്നറിയാതെ ഇരിക്കുകയാണ് ഞാന്‍. ആവേശം തോന്നുന്നു. ഇമോഷണലുമാണ് ഞാന്‍ നടി കൂട്ടിച്ചേര്‍ത്തു.


അതേസമയം ടൊവിനോ തോമസ്സിനെ പ്രധാന കഥാപാത്രമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ ചിത്രമായണ് ‘മിന്നല്‍ മുരളി’ . കുറുക്കന്‍മൂല എന്ന ചെറിയ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളും അവിടെ ഉദയം ചെയ്യുന്ന സൂപ്പര്‍ഹീറോയെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അവതരിപ്പിച്ചിട്ടുണ്ട്.

Anusha

Recent Posts

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

13 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

53 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

1 hour ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

2 hours ago