Kerala News

‘ഞങ്ങളുടെ മരണത്തിന് കാരണക്കാരായ അവരെ ശിക്ഷിക്കണം’; എഫ്.ബിയില്‍ പോസ്റ്റിട്ടതിന് പിന്നാലെ കാര്‍ ലോറിയിലിടിച്ച് മരണം; ദുരൂഹത

തിരുവനന്തപുരം ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് അച്ഛനും മകനും മരിച്ചതില്‍ ദുരൂഹത. ഇവരുടെ മരണം ആത്മഹത്യയാണെന്ന സൂചന പൊലീസിന് ലഭിച്ചു. മണികണ്‌ഠേശ്വ സ്വദേശികളായ പ്രകാശ് ദേവരാജന്‍(50), മകന്‍ ശിവ്‌ദേവ് (12) എന്നിവരാണ് മരിച്ചത്.

- Advertisement -

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്രകാശ് തത്ക്ഷണം മരിച്ചിരുന്നു. കാറ് വെട്ടിപൊളിച്ചെടുത്താണ് ശിവദേവിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശിവദേവും മരിച്ചു.

കാറില്‍ നിന്ന് പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് ആത്മഹത്യയെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഇത് കൂടാതെ മരണത്തിന് മുന്‍പായി പ്രകാശ് ഫേസ്ബുക്കിലിട്ട പോസ്റ്റും സംശയത്തിനിടയാക്കിയിട്ടുണ്ട്. തന്റെയും മക്കളുടേയും മരണത്തിന് കാരണക്കാരായ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് പ്രകാശ് ഫേസ്ബുക്കിലിട്ട പോസ്റ്റ്. രണ്ട് പേരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. പ്രകാശിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നകായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷമം നടക്കും.

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

24 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

24 hours ago