മുന്‍നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ അവതരണ ശൈലിയും, സോഷ്യല്‍ മീഡിയയിലൂടെയുള്ള താരത്തിന്റെ ഇടപെടലുകള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. ഇന്ന് സ്റ്റാര്‍ മാജിക്കിന്റെ വേദിയിലാണ് ലക്ഷ്മി തിളങ്ങാര്. ഇതില്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
തന്റെ ആരാധകരെ കുറിച്ചെല്ലാം ലക്ഷ്മി പറയാറുണ്ട് . സ്നേഹം കൊണ്ട് പല വിധ സമ്മാനങ്ങളാണ് ലക്ഷ്മിക്കായി ഇവര്‍ കൊടുക്കാര്. നേരത്തെ താരത്തന്റെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത ലക്ഷ്മിയുടെ ആരാധകനെ നമ്മള് കണ്ടതാണ്. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ലക്ഷ്മിക്കായി ഒരു വീട് തന്നെ ഒരുക്കിയിരിക്കുകയാണ് മറ്റൊരു ആരാധകന്.
വീട് കണ്ടല്ലോ, കോഴിക്കോട് നിന്ന് ഒരാള്‍ കാണാന്‍ വേണ്ടി വന്നിരിക്കുകയാണ്. വീടിന്റെ മിനിയേച്ചര്‍ വേര്‍ഷനൊക്കെ ചെയ്താണ് അമീന് വന്നിട്ടുള്ളത്. അകത്ത് പാപ്പുവും പൂപ്പിയുമൊക്കെ ഉള്ളതുകൊണ്ട് ഹറാമാണെന്ന് പറഞ്ഞു.
അതാണ് വീഡിയോ പുറത്ത് നിന്നും ഷൂട്ട് ചെയ്യുന്നത്. ഒരു വര്‍ഷമെടുത്താണ് ഇത് ചെയ്തിട്ടുള്ളത്. അതാണ്, വണ്ടി മാറിയത് മാത്രം അറിഞ്ഞില്ല. ഫോട്ടോ കണ്ടാണ് ഇത് ചെയ്തത്. വീടിന്റെ പോര്‍ച്ചും ടെറസുമൊക്കെ അതേപോലെ ചെയ്തിരിക്കുകയാണ്. ഭയങ്കര രസമായിട്ടാണ് ഇത് ചെയ്തിട്ടുള്ളതെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ പട്ടിയെ ഹറാമാണെന്ന് പറഞ്ഞതിനെ കുറിച്ചുള്ള കമന്റുകളാണ് കുടൂതലും വരുന്നത്.
View this post on Instagram