മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്. ഇന്ത്യ എമ്പാടും ഫഹദിന് ഇപ്പോൾ ആരാധകർ ഉണ്ടാവും. ഇതിലെ യുവതലമുറ നടന്മാരിൽ ഒരുപക്ഷേ ഏറ്റവും അധികം ബ്രാൻഡ് വാല്യൂ ഉള്ളത് ഫഹദിന് ആയിരിക്കും. മലയിൻ കുഞ്ഞ് എന്ന ചിത്രമാണ് താരം അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
ചിത്രം സാമാന്യം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കിയത്. ഇപ്പോഴത്തെ താരം നായക മറ്റൊരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഹനുമാൻ ഗിയർ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇത്. മഡ് റേസുമായി ബന്ധപ്പെട്ട കഥയായിരിക്കും സിനിമയിൽ എന്നാണ് സൂചനകൾ ഉള്ളത്.
മലയാളത്തിൽ ഹനുമാൻ ഗിയർ എന്ന് അറിയപ്പെടുന്ന ചിത്രം മറ്റു ഭാഷകളിൽ ടോപ് ഗിയർ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും സൂചനങ്ങൾ ഉണ്ട്. ദക്ഷിണേന്ത്യയിലെ മറ്റ് പല ഭാഷകളിലേക്കും ചിത്രം റിലീസ് ചെയ്യാൻ ആലോചനയുണ്ട്. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ ബി സൗധരിയുടെ നിർമ്മാണ കമ്പനി സൂപ്പർഗുഡ് ഫിലിംസ് ആണ് ചിത്രത്തിൻറെ നിർമ്മാണം.
സൂപ്പർ ഫുഡ് ഫിലിംസ് നിർമ്മിക്കുന്ന 96 ആമത്തെ ചിത്രമാണ് ഇത്. നിർമ്മാതാവ് ആർ ബി ചൗധരിയുടെ മക്കളായ പ്രശസ്ത തമിഴ് താരങ്ങൾ ജീവ, ജിതിൻ രമേശ് തുടങ്ങിയവർ ചിത്രത്തിൻറെ ഭാഗമായേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏതാണ്ട് 20 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വാഗമൺ, ചെന്നൈ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ എന്നും അറിയുന്നു.