മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പർതാര ദമ്പതികൾ ആയിരിക്കും ഫഹദ് നസ്രിയ ദമ്പതികൾ. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. കേരളത്തിന് പുറത്തേക്ക് ഇവർക്ക് നിരവധി ആരാധകർ ഉണ്ട്. ഫഹദ് ഫാസിൽ സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവം ഒന്നുമല്ല.
എന്നാൽ നസ്രിയ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇടയ്ക്കിടയ്ക്ക് വിശേഷങ്ങൾ പുതിയ ചിത്രങ്ങളും ഒക്കെ നസ്രിയ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഫഹദിന്റെ വിശേഷം നസ്രിയയിലൂടെയാണ് പ്രേക്ഷകർ അറിയാറുള്ളത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
View this post on Instagram
ലവ് ഹാസ് മെനി ഫ്ലവേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരസ്പരം വഴക്ക് കൂടുന്ന ഭാര്യാ ഭർത്താക്കന്മാരായി ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തെങ്കിലും പറയാനുണ്ടോ എന്ന് നസറിയ ചോദിക്കുമ്പോൾ ഒന്നുമില്ല എന്ന് ഫഹദ് മറുപടി പറഞ്ഞു വീഡിയോ തുടങ്ങുന്നു. പിന്നീട് ചെറിയ രീതിയിൽ ഇവർ തല്ലു പിടിക്കുന്നത് കാണാം.
View this post on Instagram
എന്നാൽ ഇത് എന്താണ് സംഭവം എന്ന് പ്രേക്ഷകർക്ക് പിടികിട്ടിയിട്ടില്ല. പലരും ഇതിന് കമൻറ് ചെയ്യുന്നുണ്ട്. വെബ് സീരീസ് ആണോ എന്ന് ചോദിക്കുന്നവരും കുറവല്ല. എന്തായാലും സംഭവം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.
View this post on Instagram