മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. നിരവധി ആരാധകർ ഉണ്ട് ഈ ദമ്പതികൾക്ക്. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. നസ്രിയയാണ് ഫഹദിനെ പ്രൊപ്പോസ് ചെയ്തത് എന്നുള്ള വാർത്തകൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം മരുമകളെ കുറിച്ച് ഫാസിൽ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
നസ്രിയ എല്ലാ കാര്യങ്ങളിലും അപ്ഡേറ്റ് ആണ് എന്ന് ഫാസിൽ പറയുന്നു. വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടു കൂടുതൽ താല്പര്യം ഉണ്ട്. വീടിൻറെ ഇൻറീരിയർ ഒക്കെ ഫഹദിനൊപ്പം ചേർന്ന് ചെയ്തിരുന്നു. അഭിനയിക്കാൻ തോന്നിയപ്പോൾ ചില കഥാപാത്രങ്ങൾ വന്നപ്പോൾ അഭിനയിക്കുകയും ചെയ്തു. മുന്നിൽ ഒരു കഥയും കഥാപാത്രവും വന്നാൽ ഇനിയും ചെയ്യും എന്ന് തോന്നുന്നു. വിക്രം എന്ന ചിത്രം മലയാളത്തിൽ ദം ചെയ്യാൻ പറഞ്ഞപ്പോൾ ഫഹദ് അതിനു പറ്റില്ല എന്ന് പറഞ്ഞിരുന്നു.
ഒരു തെലുഗ് ചിത്രം മലയാളത്തിൽ ചെയ്യാൻ പറഞ്ഞിട്ട് നസ്രിയയും അത് ചെയ്തില്ല. ഇരുവരും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. നസ്രിയ വന്നതിനുശേഷം ഫഹദ് കുറെ കൂടി നന്നായി. അതല്ലായിരുന്നുവെങ്കിൽ വേറെ വഴിയൊക്കെ പോയേനെ. നസ്രിയയുടെ സാന്നിധ്യം അവനെ വളരെയധികം സഹായകരമായി എന്ന് തനിക്ക് തോന്നുന്നുണ്ട്.
എന്തായാലും ഫാസിൽ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ഫഹദിന് എപ്പോഴും കൂളാക്കി നിർത്തുവാൻ ആണ് താൻ ശ്രമിക്കാറുള്ളത് എന്ന് നസ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്. ഫഹദ് സമ്മർദ്ദത്തിൽ ആണെങ്കിൽ വീട്ടിൽ അത് അറിയുവാൻ ഉണ്ടാകും എന്ന് നസ്രിയ പറഞ്ഞിരുന്നു. അത്തരം സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം ഒരിക്കൽ പറഞ്ഞു.