മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ.പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന സിനിമ എന്ന നിലക്കാണ് എമ്പുരാനായി സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ചെറിയ അപ്ഡേഷനുകൾ പോലും സിനിമ പ്രേമികളുടെ നേടാറുണ്ട്. ഇപ്പോഴിതാ സിനിമ പ്രേമികൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ട് എത്തിയിരിക്കുകയാണ്.
എമ്പുരാന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. എമ്പുരാൻ ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറുമാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചെന്നും വിവരമുണ്ട്.
ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. 2019ല്‍ ആയിരുന്നു റിലീസ്. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ആണ് ചിത്രീകരണം നടക്കുന്നത്. ജീത്തു ജോസഫിന്റെ റാമും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.