വിവാഹശേഷം ഭാര്യക്കൊപ്പമുള്ള ഓരോ സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ് നടന് ബാല. ഇപ്പോഴിതാ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ ആണ് ബാല പോസ്റ്റ് ചെയ്തത്. ബാലാ ഒരു തമിഴ് പാട്ട് പാടുന്നതും അതിന് ഡ്രം കിറ്റില്‍ താളം പിടിക്കാന്‍ ശ്രമിക്കുന്ന എലിസബത്തും ആണ് വീഡിയോയില്‍ ഉള്ളത് . എന്നാല്‍ ബാലയുടെ പാട്ടിനൊപ്പം തന്നെ ഡ്രംസ് വായിക്കാന്‍ എലിസബത്ത് കുറച്ച് പാടുപെടേണ്ടിവന്നു. എങ്കിലും തന്നെ കൊണ്ട് ആവുന്ന വിധം ഒക്കെ വായിച്ച് ഒപ്പിച്ചിട്ടുണ്ട് എലിസബത്ത് . ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി കഴിഞ്ഞു എലിസബത്ത്. കുറച്ചുദിവസമായി ഇവരെ കുറിച്ചുള്ള വാര്‍ത്ത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
താന്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് നേരത്തെ തന്നെ ബാല അറിയിച്ചിരുന്നു എന്നാല്‍ അന്ന് വധുവിന്റെ പേരോ മറ്റു വിവരങ്ങളും പുറത്ത് വിട്ടിരുന്നില്ല, പിന്നാലെയാണ് ബാലയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത അറിയുന്നത് . ഈ മാസം അഞ്ചിനായിരുന്നു ഇവരുടെ വിവാഹ റിസപ്ഷന്. ലളിതമായി നടത്തിയ റിസപ്ഷനില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തത്. പിന്നാലെ എലിസബത്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് ബാല എത്തിയിരുന്നു.
നേരത്തെ കാര്‍ സമ്മാനമായി നല്കിയതും പിന്നാലെ പിറന്നാളിന് മരുമകള്‍ക്ക് അമ്മ കൊടുത്ത സ്വര്‍ണമാലയും കമ്മലിന്റെ ചിത്രവും ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു . ഇതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായത് . ഇതിനു താഴെ വിമര്‍ശിച്ച് അതുപോലെ സപ്പോര്‍ട്ട് ചെയ്തും ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞും ബാല ലൈവില്‍ വരാറുണ്ട്. ഏറെ നാളത്തെ പരിചയം ഇതിനു ശേഷമാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത് . ആദ്യം ഈ ബന്ധത്തില്‍ എലിസബത്തിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ബാല ഒരു നടന് ആയതിനാല്‍ തന്നെ നമ്മള് ഉദ്ദേശിക്കുന്ന ജീവിതം ആയിരിക്കില്ല നമുക്ക് അവിടെ കിട്ടുക, എന്ന തരത്തില്‍ ഒക്കെയായിരുന്നു എലിസബത്തിന്റെ വീട്ടുകാര്‍ പറഞ്ഞത്, പിന്നെ അതെല്ലാം മാറി .
.
തന്നെ എലിസബത്ത് ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് , തന്നെപ്പോലെ ഒരു ഭര്‍ത്താവിനെ വേണോ എന്നായിരുന്നു ബാലന് ചോദിച്ചത്. എന്നാല്‍ ബാലയെ നഷ്ടപ്പെടുത്താന്‍ എലിസബത്ത് തയ്യാറായില്ല. അങ്ങനെയാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതേസമയം ഗായിക അമൃത സുരേഷ് ആണ് ബാലയുടെ ആദ്യഭാര്യ. ഇവരുടേത് പ്രണയവിവാഹമായിരുന്നു. അമൃതയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷമാണ് ബാല രണ്ടാം വിവാഹം കഴിച്ചത്.