മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ബാലയുടോ ഭാര്യയായ എളിസബത്തിനെ.രണ്ട് വർഷം മുമ്പായിരുന്നു ബാലയുമായുള്ള എലിസബത്തിന്റെ വിവാഹം.എലിസബത്ത് പ്രൊപ്പോസ് ചെയ്ത കാര്യവും തങ്ങൾ വിവാഹത്തിലേക്ക് എത്തിയ കഥകളും എല്ലാം ബാല തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വീഡിയോസ് ഒക്കെയായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട് എങ്കിലും എലിസബത്ത് ഒരിക്കൽ പോലും ബാലയുമായി എന്തുകൊണ്ട് അകന്നു കഴിയുന്നു എന്നതിനോട് പ്രതികരിച്ചിട്ടില്ല.മനസിനെ സ്പർശിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ മാത്രം പങ്കിടുകയാണ് ഇപ്പോഴത്തെ രീതി. കേരളത്തിന് പുറത്തുള്ള ആശുപത്രിയിൽ ഡോക്ടർ ആയി ജോലി നോക്കി വരിക ആയിരുന്നു എലിസബത്ത്. എന്നാൽ താൻ ഒരു ലോങ്ങ് ലീവിലേക്ക് കടക്കാൻ പോകുന്നു എന്നാണ് ഇപ്പോൾ എലിസബത്ത് പറയുന്നത്.
അടുത്തിടെ അവധിക്കായി നാട്ടിലെത്തിയിരുന്നു എലിസബത്ത്. പക്ഷെ ബാലയെ കാണാൻ എലിസബത്ത് പോയിരുന്നില്ല. താരപത്നിയുടെ അവധി ആഘോഷം മുഴുവൻ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ബാലയെ കാണാൻ പോകുന്നില്ലേയെന്ന ചോദ്യവുമായി നിരവധിപേർ കമന്റിൽ എത്തിയെങ്കിലും എലിസബത്ത് ഒന്നിനോടും പ്രതികരിച്ചില്ല. ആ സമയത്തായിരുന്നു ബാലയുടെ പിറന്നാളും, സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഇത്തവണ പിറന്നാൾ ബാല ആഘോഷിച്ചത്. അപ്പോഴും ഇതേ ചോദ്യം ആരാധകർ ചോദിച്ചെങ്കിലും മൗനം ആയിരുന്നു മറുപടി.
ഞാൻ ഒരു അവധി എടുക്കുന്നു. അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല, എന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. പിന്നെ സ്ട്രെസ് ഉണ്ടെന്നുമാണ് എലിസബത്ത് ഇപ്പോൾ പങ്കിട്ട വീഡിയോയിൽ പറയുന്നത്. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ്, കുറച്ചുകാലം, കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കാം എന്ന് ഓർത്തെന്നും. ഇനി കൂടുതൽ വീഡിയോസ് ഉണ്ടാകുമെന്നും എലിസബത്ത് പറഞ്ഞു. കൂടുതൽ വീഡിയോസ് ഇട്ടു ശല്യപ്പെടുത്താൻ ആണ് തീരുമാനമെന്നും എലിസബത്ത് പറയുമ്പോൾ അത് സാരമില്ല മോൾ പൊളിക്ക് എന്നൊക്കെയുള്ള കമന്റുകൾ ആണ് ആരാധകർ പങ്കിടുന്നത്.ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. നമ്മൾ വിഷമിക്കുമ്പോൾ മറ്റൊരാളുടെ സപ്പോർട്ട് കിട്ടും എന്ന് ചിന്തിക്കുന്നത് വളരെ തെറ്റായ കാര്യമാണ്. അത് നടക്കാത്ത കാര്യമാണ്. ഞാൻ ഇങ്ങനെ വീഡിയോ ഇട്ട സമയത്ത് കമന്റുകൾ നോക്കിയപ്പോൾ വളരെ മോശമായ രീതിയിൽ കമന്റിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ആ ഇവൾ ഡിപ്രെഷനിൽ ആണ്. അധികം വൈകാതെ ഇവൾ ആത്മഹത്യ ചെയ്യും എന്നും കമന്റുകൾ കണ്ടിരുന്നു.ഇതേപോലെ സിമിലർ ആയ ഒരുപാട് കമന്റുകൾ ഞാൻ കണ്ടിരുന്നു. അതായത് ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന പോലെ, ഒരാൾ മരിക്കുന്നത് സന്തോഷിക്കുന്ന പോലെ തോന്നി എന്നാണ് ഒരിക്കൽ മോശം കമന്റിട്ട ഒരാൾക്ക് എലിസബത്ത് മറുപടി നൽകിയത്.