Film News

എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരം സാരിയില്‍ ഉണ്ടാകും , അമ്മയുടെയും അപ്പയുടെയും ഒരു ആശംസയും; വിവാഹസാരിയെക്കുറിച്ച് എലീന

ആഗസ്റ്റ് 30 ന് ആണ് നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഇതിനിടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു, വിവാഹം വളരെ ലളിതമായി നടത്താന്‍ ആണ് തീരുമാനം. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിവാഹം നടത്തുക. ഇപ്പോള്‍ താന്‍ വിവാഹത്തിന് ധരിക്കാന്‍ പോവുന്ന സാരിയെക്കുറിച്ചാണ് താരം പറയുന്നത്.

- Advertisement -

വിവാഹത്തിന് ഒരു ടിപ്പിക്കല്‍ ഹിന്ദു വെഡ്ഡിങ് സാരി ആയിരിക്കും ധരിക്കുക. വിവാഹസാരി തയ്യാറാക്കുന്നത് ആര്യ നായര്‍ എന്ന എന്റെ സുഹൃത്താണ്. വളരെ സിംപിളായ ഒരു സാരിയാണ്. എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അപ്പന്റെയും അമ്മയുടെയും പേര് സാരിയില്‍ എഴുതണമെന്ന ഒരു ആഗ്രഹം മാത്രമാണ് ഞാന്‍ പറഞ്ഞത്. പിന്നെ അമ്മയുടെയും അപ്പയുടെയും ഒരു ആശംസ സാരിയില്‍ ഉണ്ടാകും താരം പറഞ്ഞു.

അതേസമയം നേരത്തെ വിവാഹനിശ്ചയത്തിന് എലീന ധരിച്ച ലെഹങ്ക ശ്രദ്ധിക്കപ്പെട്ടിരുന്നു . ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചിരുന്നത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതായിരുന്നു ഈ ലെഹങ്ക . നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്‌സുമാണ് ഈ ഡ്രസിന്റെ പ്രധാന ആകര്‍ഷണം ആയിരുന്നു. ഇനി എലീനയുടെ വിവാഹ സാരി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരാണ് എലീനയുടെ വരന്‍. ഇനി ഇവരുടെ വിവാഹത്തിന് നാളുകള്‍ മാത്രമേ ഉള്ളു. നേരത്തെ വിവാഹം കഴിഞ്ഞുള്ള പ്ലാനുകളെക്കുറിച്ച് എലീന തുറന്ന് പറഞ്ഞിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വെച്ചാണ് കല്യാണം നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് താരവിവാഹം നടക്കുന്നത്.

 

 

 

Anusha

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

10 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

10 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

11 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

11 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

12 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

18 hours ago