Film News

ആഗസ്റ്റ് 30 ന് ആണ് വിവാഹം പക്ഷേ ഒരു ദുഃഖമുണ്ട്; എലീന പറയുന്നു

സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അടുത്ത താരവിവാഹം ആണ് നടിയും അവതാരകയുമായ എലീന പടിക്കലിന്റെ. ആഗസ്റ്റ് 30 ന് ആണ് താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരാണ് എലീനയുടെ വരന്‍. ഇനി ഇവരുടെ വിവാഹത്തിന് നാളുകള്‍ മാത്രമേ ഉള്ളു. നേരത്തെ വിവാഹം കഴിഞ്ഞുള്ള പ്ലാനുകളെക്കുറിച്ച് എലീന തുറന്ന് പറഞ്ഞിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഇതിനിടെയും വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്
എലീന .

- Advertisement -

രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വെച്ചാണ് കല്യാണം നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് താരവിവാഹം നടക്കുന്നത്. ഒരു സങ്കടത്തെ കുറിച്ചും എലീന പറയുന്നുണ്ട്. നടിയുടെ വാക്കുകള്‍ ഇങ്ങനെ… ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. ആഗസ്റ്റ് ആകുമ്പോഴേയക്കും കൊവിഡ് പ്രതിസന്ധികള്‍ മാറുമെന്ന് വിചാരിച്ചാണ് ഡേറ്റ് തീരുമാനിച്ചത് എന്നാല്‍ അത് ഉണ്ടായില്ല. എങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് ധാരാളം പ്രതീക്ഷ ഉണ്ടായിരുന്നു. ആഡംബരമായി നടത്തണം എന്നൊന്നും ഉണ്ടായിരുന്നില്ല. അതിലൊന്നും താല്‍പര്യം ഇല്ല. എന്നാല്‍ കസിന്‍സിനും ഫ്രണ്ട്‌സിനുമൊന്നും പങ്കെടുക്കാന്‍ പറ്റില്ല. എല്ലാവരും വിദേശത്താണ്. ഈ ഒരു സാഹചര്യത്തില്‍ വരാന്‍ ബുദ്ധിമുട്ട് ആണ്.
ഈ ഒരു കാര്യത്തില്‍ നല്ല ദുഖമുണ്ടെന്നും എലീന പറഞ്ഞു.


അമ്മയുടെ വിഷമത്തെ കുറിച്ചും എലീന അഭിമുഖത്തില്‍ പറയുന്നുണ്ട്. അമ്മ ഇടയ്ക്ക് ഇരുന്ന് കരയുന്നതു കാണാം. ‘എന്നെ പിരിഞ്ഞു നില്‍ക്കണമല്ലോ, കല്യാണം കഴിഞ്ഞാല്‍ ഞാനിനി വീട്ടിലേക്ക് വരുമോ’ എന്നല്ലാമാണ് അമ്മയുടെ ചിന്ത. പക്ഷേ സത്യം എന്തെന്നു വച്ചാല്‍, വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ ഷൂട്ടുകള്‍ തുടങ്ങും. അതിനു വീട്ടില്‍ നിന്നു പോകുന്നതാണ് എളുപ്പം. അതുകൊണ്ട് ഏറെ വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തും എലീന പറഞ്ഞു.

 

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

6 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

6 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

7 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

7 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

8 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

10 hours ago