National

മോഡിക്ക് എതിരെയുള്ള ‘അപശകുനം’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി ‘അപശകുനം’ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിസ്.

- Advertisement -

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ വിശദീകരണം നല്‍കണമെന്നാണ് നോട്ടിസിലുള്ളത്.ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് നിയമപ്രകാരം നിയന്ത്രണമുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെടുത്തി പരോക്ഷമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. രാജസ്ഥാനിലെ ജലോറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

റാലിക്കിടെ, ആള്‍ക്കൂട്ടത്തിലെ ആരോ ‘പനോട്ടി’ എന്ന് അലറി, (നിര്‍ഭാഗ്യകരമെന്നോ ചീത്ത ശകുനമെന്നോ അര്‍ത്ഥം വരുന്ന വാക്ക്).

മറുപടിയായി രാഹുല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഹാന്‍… പനൂട്ടി, പനൂട്ടി… നമ്മുടെ കുട്ടികള്‍ നന്നായി കളിച്ച് ജയിച്ച് വരികയായിരുന്നു, എന്നാല്‍ ദുശകുനം വന്നതോടെ കളി തോറ്റു, മാധ്യമങ്ങള്‍ ഇത് ചൂണ്ടിക്കാണിക്കുന്നില്ല എന്നാണ് മോഡിയുടെ പേര് എടുത്ത് പറയാതെ രാഹുല്‍ പറഞ്ഞത്.

Abin Sunny

Recent Posts

കിളി കൂടുകൂട്ടുന്നത് പോലെയാണ് ഞാൻ ഈ വീട് വെച്ചത്, ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് നിർമിച്ച വീട് പൊളിക്കുന്നു, സങ്കടം അറിയിച്ചു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…

44 mins ago

ജിമ്മിൽ വച്ചാണ് ഞാനും ജിൻ്റോ ചേട്ടനും പരിചയപ്പെടുന്നത്, 2 വർഷത്തെ പരിചയം മാത്രമേ ഉള്ളൂ പുള്ളിയുമായി – ഇതാണോ ജിൻ്റോയുടെ അമേരിക്കൻ കാമുകി?

ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…

59 mins ago

ജൂൺ 26ന് വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്, അത് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ആരതി പറയുന്നത്, റോബിൻ-ആരതി ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…

1 hour ago

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

1 hour ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

4 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

4 hours ago