ബോളിവുഡിലെ പ്രശസ്ത താരങ്ങളാണ് ജോൺ എബ്രഹാമും, അർജുൻ കപൂറും. ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രമാണ് ഏക് വില്ലൻ റിട്ടേൺസ്. മോഹിത് സൂരി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനുമുമ്പ് ഏക്ക് വില്ലൻ എന്ന് പേരുള്ള ഒരു ചിത്രം ബോളിവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിദ്ധാർത്ഥ മൽഹോത്ര, ശ്രദ്ധ കപൂർ എന്നിവരാണ്.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ ദിശ പട്ടാണി, താരാ സുതാര്യ എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപുതന്നെ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷൻ ചിത്രം ആയിരിക്കും ഇത് എന്നാണ് ആരാധകർ കരുതുന്നത്. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഇറങ്ങിയതിനു പിന്നാലെ ട്രെയിലർ വൈറൽ ആവുകയും ചെയ്തു.
ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 29ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് വികാസ് ശിവരാമൻ ആണ്. അത്യന്തം ആകാംക്ഷ ഭരിതമായ രംഗങ്ങളാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇതുകൊണ്ടുതന്നെ ചിത്രം സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല. മികച്ച സംഘട്ടനരംഗങ്ങൾ ചിത്രത്തിൽ ഉണ്ടാവും എന്നാണ് ട്രെയിലർ കണ്ടതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിലെ താരനിരയും നിർമ്മാതാക്കൾക്ക് ഏറെ പ്രതീക്ഷ പകരുന്നുണ്ട്.