മലയാളി പ്രേക്ഷകരെ ഏറ്റവും സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു നടിയും അവതാരികയുമായിരുന്ന സുബി സുരേഷിന്റെ വിയോഗം. അപ്രതീക്ഷിതമായി മരണം താരത്തിനെ തട്ടി എടുക്കുകയായിരുന്നു. കരള്‍ രോഗത്തിന്റെ രൂപത്തിലായിരുന്നു സുബിയെ മരണം കവര്‍ന്നത്.
സുബിയുടെ മരണത്തിന് പിന്നാലെ ഇപ്പോഴിതാ സുബിയുടെ സഹോദരന് എബി സുരേഷ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. മരിക്കും മുന്‍പ് സുബി തന്നോട് പറഞ്ഞ ആഗ്രഹം വെളിപ്പെടുത്തിയാണ് സഹോദരന് എബി എത്തിയിരിക്കുന്നത്.
ഒരുപാട് ആഗ്രഹിച്ചാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ആശുപത്രിയിലായിരുന്നപ്പോള്‍ പോലും പുതിയ വീഡിയോ ഇടുന്ന കാര്യം തന്നോട് ചോദിക്കുമായിരുന്നു.
ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പോകുകയാണ്. ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയുന്നില്ല എന്ന് തീരുമാനിക്കുകയാണ്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കും. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം.
കൂടെ നിന്നതിന് നന്ദി എന്നും സഹോദരന് വീഡിയോയില്‍ പറഞ്ഞു. സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും എബി സുരേഷ് നന്ദി പറഞ്ഞു.
എബി സുരേഷ് വീഡിയോയില്‍ പറയുന്നത്-
എല്ലാവരോടും നന്ദി പറയാനാണ് ഞാന്‍ വീഡിയോയില്‍ വന്നിരിക്കുന്നത്. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്.
ചേച്ചിയെ ചികിത്സിച്ച ഡോക്ടര്‍മാരോടും അതുപോലെ ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന നേഴ്സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയില്‍ തന്നെ അവര്‍ പരിചരിച്ചു.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഞങ്ങള്‍ കഷ്ടപ്പെട്ടപ്പോള് അതിന്റെ പേപ്പര്‍ വര്‍ക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സര്‍ക്കാര്‍ അധികൃതര്‍ക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡന് സാറിനും എല്‍ദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധര്മ്മജന് ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്.
വളരെയധികം എല്ലാവരും കഷ്ടപ്പെട്ടു. എന്റെ ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകള്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം.
ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകള്‍ അപ്ലോഡ് ചെയ്യണം എന്ന് എന്റെയടുത്ത് പറയുമായിരുന്നു.വീഡിയോകള്‍ നീ അപ്ലോഡ് ചെയ്തോ, ഞാന്‍ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്ക്കിടെ പറയും.
ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദിയെന്നും പറഞ്ഞാണ് വീഡിയോ എബി സുരേഷ് അവസാനിപ്പിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…