Film News

യമുനയാട്രിലെ ഈറകാറ്റിലെ’; ദളപതിയിലെ ശോഭനയുടെ ലുക്ക് റീക്രിയേറ്റ് ചെയ്ത് എസ്തര്‍, ശരിക്കും ശോഭനയെ പോലെയെന്ന് ആരാധകരും

മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയില്‍ എത്തിയ താരം നായികയായി ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് എസ്തര്‍.

- Advertisement -

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. ഇപ്പോഴിത താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രജനീകാന്ത്, മമ്മൂട്ടി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മണിരത്‌നം രചനയും സംവിധാനവും ചെയ്ത ദളപതി എന്ന ചിത്രത്തിലെ ശോഭനയുടെ ലുക്ക് റീ ക്രിയേറ്റ് ചെയ്ത് ചിത്രങ്ങളാണ് എസ്തര്‍ പങ്കുവയ്ക്കുന്നത്.

ദളപതി ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ വച്ചാണ് ഈ ഫോട്ടോഷൂട്ടും എസ്തര്‍ നടത്തിയത്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നത്.

ശരിക്കും ശോഭനയെ പോലെ എന്നാണ് ചിത്രങ്ങള്‍ കണ്ട് താരത്തിന്റെ ആരാധകര്‍ കമന്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ചിത്രങ്ങള്‍.

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ‘നല്ലവന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തര്‍ അരങ്ങേറ്റം കുറിച്ചത് .

മോഹന്‍ലാലിന്റെ ദൃശ്യം സീരിസുകളിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെട്ടത്. കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

10 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

11 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

11 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

11 hours ago