കണ്ണൂര്‍: കല്യാശേരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണമേര്‍പ്പെടുത്തി സിപിഎം.
സിപിഎം മാടായി ഏരിയാ കമ്മിറ്റിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്വീകരണം സംഘടിപ്പിച്ചത്.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി ജ്യാമ്യത്തിലിറങ്ങിയ പി.ജിതിന്, കെ.റമീസ്, ജി.കെ.അനുവിന്ദ്, അമല്‍ബാബു എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
കല്യാശേരി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുത്ത ശേഷം തളിപ്പറമ്പിലേക്ക് പോകുന്ന വഴിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
ഇവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ വാഹനം തട്ടി അപകടം വരാതിരിക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ‘രക്ഷിക്കുകയായിരുന്നു’ എന്നായിരുന്നു ഇതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലര്‍ക്കും സാരമായി പരുക്കേറ്റു. സംഭവത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് ചുമത്തുകയും ചെയ്തു. ഇവരാണ് 21 ദിവസത്തെ റിമാന്‍ഡ് കാലാവധിക്ക് ശേഷം വെള്ളിയാഴ്ച ജാമ്യം നേടി പുറത്തുവന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…