Kerala News

എസ്എഫ്‌ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 9 ലക്ഷം രൂപ തട്ടി; കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.

- Advertisement -

പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിക്ക് എതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.

എസ്എഫ്‌ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം ചെയ്യാമെന്ന് വിശാഖ് പെണ്‍കുട്ടിയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങള്‍ക്ക് വിശാഖ് പെണ്‍കുട്ടിയോട് പണം ചോദിച്ചു. ഒമ്പത് ലക്ഷത്തോളം രൂപപെണ്‍കുട്ടി, സ്‌കൂള്‍ അധ്യാപികയായ അമ്മയുടെ ഗൂഗിള്‍ പേ വഴി കൈമാറുകയും ചെയ്തു.

വിശാഖിന്റെ ബുള്ളറ്റിന്റെ തവണകള്‍ അടച്ചത് പെണ്‍കുട്ടിയാണ്. മാല പണയം വയ്ക്കാന്‍ വാങ്ങിയും അതിന്റെ പണം പെണ്‍കുട്ടിയെ കൊണ്ട് അടപ്പിച്ചും നിരവധി തവണ കബളിപ്പിച്ചു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെണ്‍കുട്ടി പിന്നീട് മൊഴി നല്‍കി.

മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസില്‍ അടിപിടി കേസുണ്ട്.
സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീര്‍പ്പായിരുന്നു.

Abin Sunny

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

2 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

2 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

3 hours ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

3 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

4 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

5 hours ago