കാഴ്ചക്കാര്‍ ഏറെയുള്ള ഷോയാണ് സ്റ്റാര്‍ മാജിക്ക്. ഈ പരിപാടിയുടെ വേദിയില്‍ എത്തുന്ന എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. ഷിയാസ് കരീമും ഇതിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ ബിഗ് ബോസിലും മത്സരിക്കാന്‍ ഷിയാസ് എത്തിയിരുന്നു.
അതേസമയം സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വച്ച് നടക്കുന്ന ചില കോമഡി രംഗങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഒരുതവണ നടി ദുര്‍ഗ കൃഷ്ണ ഷോയില്‍ എത്തിയപ്പോള്‍ ഷിയാസ് പ്രൊപ്പോസ് ചെയ്തതും ദുര്‍ഗയെ എടുത്തു പൊക്കിയതെല്ലാം വൈറലായി മാറിയ സംഭവമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും ശരിക്കും പ്രണയത്തിലാണെന്ന് പോലും പ്രേക്ഷകര്‍ കരുതിയത്.
വിവാഹശേഷം ദുര്‍ഗ ഷോയില്‍ എത്തിയപ്പോഴും ആ സംഭവത്തെക്കുറിച്ച് ദുര്‍ഗ സംസാരിച്ചു. താനും ഷിയാസും ശരിക്കും പ്രണയത്തിലാണെന്ന് പലരും കരുതിയത്. ഒരിക്കല്‍ ഒരു വിവാഹത്തിന് പോയപ്പോള്‍ ഷിയാസിനെ വിവാഹം കഴിച്ചുകൂടെ എന്ന് പറഞ്ഞു തന്നെക്കുറിച്ച് ചേച്ചിമാര് ഭീഷണിപ്പെടുത്തി എന്നും നടി പറഞ്ഞു. എന്താ കുട്ടി ഷിയാസിനെ വിവാഹം കഴിക്കാത്തത് എന്നായിരുന്നു അവര്‍ ചോദിച്ചത് , ഷിയാസിനെ കെട്ടിക്കൂടെ അവന് എന്താണ് കുഴപ്പം എന്നൊക്കെ അവര്‍ ചോദിച്ചു എന്ന് ദുര്‍ഗ പറഞ്ഞു.