മലയാളം സിനിമയില്‍ മുന്‍നിര നായികമാരില്‍ ഒരാളാണ് ദുര്‍ഗാ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം ഈ നടി അവതരിപ്പിച്ചു. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ദുര്‍ഗാ കൃഷ്ണ മലയാള സിനിമയിലേക്ക് എത്തിയത്. വിമാനം എന്ന ചിത്രത്തില്‍ ഒരു നാടന്‍ പെണ്കുട്ടിയായിട്ടാണ് താരം കടന്നുവന്നത്. പിന്നീട് വ്യത്യസ്ത മാര്‍ന്ന കഥാപാത്രങ്ങളും ദുര്‍ഗ കൃഷ്ണ പരീക്ഷിച്ചു.
2019 ല്‍ പുറത്തിറങ്ങിയ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു, 2020 ല്‍ പുറത്തിറങ്ങിയ റാം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു നടി.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു അര്ജുന് രവീന്ദ്രനുമായുള്ള ദുര്‍ഗയുടെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹം ശേഷവും സിനിമയില്‍ സജീവമാണ് നടി. ഇടയ്ക്കിടെ ഭര്‍ത്താവിനൊപ്പം ഉള്ള ഫോട്ടോസ് പങ്കുവെച്ചു താരം എത്താറുണ്ട്. ഇപ്പോള്‍ അര്‍ജുനെ കുറിച്ച് ദുര്‍ഗ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആകുന്നത് .
കല്യാണം കഴിഞ്ഞത് പോലെയെന്നും ഞങ്ങള്‍ക്ക് തോന്നാറേയില്ല. 5 വര്‍ഷത്തെ പ്രണയകാലത്തിന്റെ തുടര്‍ച്ച പോലെയായാണ് ഇപ്പോഴത്തെ ജീവിതം അനുഭവപ്പെടുന്നത്. കുഞ്ഞുങ്ങളെപ്പോലെയായാണ് അര്ജുന് തന്നെ കെയര്‍ ചെയ്യുന്നതെന്നും ദുര്‍ഗ പറഞ്ഞിരുന്നു. ഇടയ്ക്ക് കാലില്‍ കയറ്റിയൊക്കെ നടത്തിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോസൊക്കെ എടുക്കാറുണ്ടെങ്കിലും ഞങ്ങളൊന്നിച്ച് ഫോട്ടോഷൂട്ട് വല്ലപ്പോഴുമാണ് ചെയ്യുന്നത് ദുര്‍ഗ പറഞ്ഞു.