ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. എന്നാള്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം നടിക്ക് നേരെ വന്നു.
ലിപ് ലോക്കും ഇന്റിമേറ്റ് സീനുകളിലുമൊക്കെ ദുര്‍ഗ എത്തിയതാണ് പലരെയും ചൊടിപ്പിച്ചത്. വിമര്‍ശനം ശക്തമായതോടെ നടി പ്രതികരിക്കുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ സിനിമാജീവിതം തന്നെ ഒരുപാട് മാറ്റിയതെന്ന് താരം പറയുന്നു. കഥാപാത്രത്തെ മനോഹരമാക്കാനായി കഠിനമായ പരിശ്രമങ്ങള്‍ നടത്താറുണ്ട് താനെന്നും ദുര്‍ഗ പറയുന്നു. ക്യാരക്ടറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളൊന്നും തന്നെ ബാധിക്കാറേയില്ല.
കുടുക്കിലെ പാട്ട് പുറത്തുവന്നപ്പോള്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. വീട്ടുകാരെക്കുറിച്ചും ചിലര്‍ മോശം പറഞ്ഞു. അത് കൂടിയപ്പോഴായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകരോട് പറഞ്ഞത്. അങ്ങനെയാണ് അവരെല്ലാം പോസ്റ്റുമായി വന്നത് നടി പറഞ്ഞു.
ബിലഹരി സംവിധാനം ചെയ്യ്ത ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’.
കൃഷ്ണ ശങ്കറിന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് കുടുക്ക്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും താരത്തിന് ലഭിച്ചത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പാട്ടുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു.